May 4, 2026

ശംസുല്‍ ഉലമാ:ബഹുസ്വര സമൂഹത്തിലെ മാതൃകാ മതനേതാവ്

0
site-psd-395
By ന്യൂസ് വയനാട് ബ്യൂറോ

വെങ്ങപ്പള്ളി: ബഹുസ്വര സമൂഹത്തിലെ മതവിശ്വാസികള്‍ക്ക് മാതൃകായോഗ്യനായ നേതാവായിരുന്നു ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാരെന്ന് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍.ആദര്‍ശ കാര്യങ്ങളില്‍ അണുവിട വ്യതിചലിക്കാതെ മതനിയമങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ കണിശത പുലര്‍ത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും അഭിപ്രായപ്പെട്ടു. ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമിയില്‍ നടനന്ന ശംസുല്‍ ഉലമയുടെ 30-ാം ഉറൂസ് മുബാറക്കിനോടനുബന്ധിച്ച് നടന്ന പ്രാര്‍ത്ഥനാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജാഫര്‍ ഹൈതമി കല്‍പ്പറ്റ മൗലിദ് പാരായണത്തിനും ഹാഫിള് സഹല്‍ മൗലവി ദിക്‌റിനും നേതൃത്വം നല്‍കി.

ഇന്ത്യ പോലുള്ള മതേതര രാജ്യത്ത് ജീവിക്കുമ്പോള്‍ ഒരു മുസ്ലിം അനുവര്‍ത്തിക്കേണ്ട മര്യാദകളെ കുറിച്ചും സൂക്ഷ്മതകളെ കുറിച്ചും തന്റെ അനുകായികളെ അദ്ദേഹം ബോധ്യപ്പെടുത്തിയിരുന്നു. അക്കാദമി വൈസ് പ്രസിഡണ്ട് അബൂബക്കര്‍ വെങ്ങപ്പള്ളി അധ്യക്ഷതവഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.

ഹാമിദ് റഹ്‌മാനി, പേള ഇബ്‌റാഹീം ദാരിമി, മുഹമ്മദ് കോയ ഫൈസി, ബഷീര്‍ ബാഖവി, സിറാജുദ്ദീന്‍ നിസാമി, മുഹിയുദ്ദീന്‍ കുട്ടി യമാനി , കെ നാസര്‍ മൗലവി, വികെ അബ്ദുറഹ്‌മാന്‍ മൗലവി, സൈനുല്‍ ആബിദ് ദാരിമി, അബ്ദുല്ലത്തീഫ് വാഫി, അബ്ബാസ് ഫൈസി, നൗഷീര്‍ വാഫി, റിയീസ് ഫൈസി, ശംസുദ്ദീന്‍ ദാരിമി. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും എ.കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *