November 13, 2026

കോട്ടത്തറ പഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: അഡ്വ ടി.ജെ ഐസക്

0
site-psd-468
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണ സമിതി ബഹുദൂരം മുന്നിലാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ ടി.ജെ ഐസക് പറഞ്ഞു.കോട്ടത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കേന്ദ്ര കേരള സര്‍ക്കാരുകളുടെയും സിപിഎം ന്റെ കള്ള പ്രചാരണങ്ങള്‍ക്കെതിരെയും നടത്തുന്ന ദ്വിദിന ജനജാഗരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജാഥാ ക്യാപ്റ്റന്‍ മണ്ഡലം പ്രസിഡന്റ് സിസി തങ്കച്ചന് പതാക നല്‍കിയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്.

ഫണ്ട് തരാതെ വീര്‍പ്പുമുട്ടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന സി പി.എം നയവും നാടിനാപത്താണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വൈസ് ക്യാപ്റ്റന്‍ സി കെ ഇബ്രായി,പി.കെ അബ്ദുറഹ്‌മാന്‍, ശോഭനകുമാരി, പോള്‍സണ്‍ കൂവ ക്കല്‍, പി പി രെനീഷ്, സുരേഷ് ബാബുവാളല്‍, മാണി ഫ്രാന്‍സിസ്, ഒ.ജെ മാത്യു, ബേബി പുന്നക്കല്‍, ഹണി ജോസ് , പുഷ്പസുന്ദരന്‍,വി.ആര്‍ ബാലന്‍, വി ഡി രാജു, പി ഇ വിനോജ്, ആന്റണി പാറയില്‍, ജോസ്പീയൂസ്, എം.വി ടോമി, അനീഷ് പി എല്‍ ,ജോസ് അബ്രഹാം ,വി കെ വേണുഗോപാല്‍, രശ്മി ജോസഫ്, ജിനി ബെന്നി, ഇ.ആര്‍ പുഷ്പ, പി.കെ മൊയ്തു ,പി കെ ജോണ്‍, കൂവക്കല്‍ ജോസ്, അബ്ദുള്‍ ഹക്കീം, പി ജെ വിന്‍സെന്റ് ,പി എ ജോസഫ്, വി കെ ഭാസ്‌ക്കരന്‍, പി.കെ രാധാകൃഷ്ണന്‍ ,വി ജെ സ്റ്റീഫന്‍, ജസ്റ്റിന്‍ പാറേക്കാട്ടില്‍എന്നിവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *