May 3, 2026

തിരുനെല്ലി ക്ഷേത്രത്തില്‍ പുത്തരി ഉത്സവം 30 ന്

0
site-psd-522
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി :തിരുനെല്ലി ക്ഷേത്രത്തില്‍ പുത്തരി ഉത്സവം 30 ന്.ദേശത്ത് ആദ്യമായി വിളഞ്ഞ നെല്‍ക്കതിര്‍ ഭഗവാന് സമര്‍പ്പിക്കുക എന്നതാണ് ചടങ്ങ്. അതിനായി തലേദിവസം തന്നെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്ത് നിന്ന് അവകാശികള്‍ ശേഖരിച്ച് നെല്‍ക്കതിര്‍ കറ്റകളാക്കി പ്രത്യേക ചടങ്ങായി വാദ്യഘോഷങ്ങളോടെ ക്ഷേത്ര ജീവനക്കാര്‍ ഏറ്റുവാങ്ങുകയും ദൈവത്താര്‍ മണ്ഡപത്തില്‍ എത്തിക്കുകയും ചെയ്യും. പുത്തരി ദിവസം വാദ്യഘോഷത്തോടെ നെല്‍ക്കതിര്‍ ക്ഷേത്രത്തിലെത്തിച്ച് മേല്‍ശാന്തി കതിര്‍ പൂജ നടത്തി ഭക്തജനങ്ങള്‍ക്ക് കതിര്‍ വിതരണം ചെയ്യും. അന്നു പുത്തരി സദ്യയും ഉണ്ടായിരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *