ബെവ്കോ ജീവനക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഒക്ടോബര്‍ 29ന്
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് അലവന്‍സ് വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധിച്ച് ബെവ്കോ ജീവനക്കാര്‍ ഒക്ടോബര്‍ 29ന് സംസ്ഥാന വ്യാപക പണിമുടക്ക് സംഘടിപ്പിക്കുന്നു.ഐ എ ന് ടി യുസിയും എ ഐ ടി യു സി യും അടങ്ങുന്ന സംയുക്ത സമരസമിതിയാണ് സമരം നടത്തുന്നത്.28 ന സി.ഐ.ടി.യു ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരം ഹെഡ് ഓഫീസിനു മുന്നില്‍ പ്രതിഷേധ മാര്‍ച്ചും, ധര്‍ണ്ണയും സംഘടിപ്പിക്കും.
ബിവറേജ് കോര്‍പ്പറേഷന്റെ ജീവനക്കാര്‍ക്ക് അലവന്‍സ് വെട്ടി കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. അഡീഷണല്‍ അലവന്‍സ് 600/ രൂപയായി ഉയര്‍ത്തുക , ജീവനക്കാരെ കൊണ്ട് കാലിക്കുപ്പി തിരിച്ചെടുപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക, പൊതു അവധി പോലും ബാധകമാവാതെ നിത്യേന പതിനൊന്ന് മണിക്കൂറിലധികം പ്രവര്‍ത്തിയെടുക്കുന്ന ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുന്ന നടപടി അവസാനിപ്പിക്കുക,
കെ എസ് ബി സി ലാഭവിഹിതത്തില്‍ നിന്ന് ഗാലനേജ് ഫീ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, അശാസ്ത്രീയമായ ഷിഫിറ്റ് സമ്പ്രദായം അവസാനിപ്പിക്കുക, ലേബലിങ് വിഭാഗം ജീവനക്കാരെ ദ്രോഹിക്കുന്ന സര്‍ക്കുലര്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.





Leave a Reply