കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ: മാനന്തവാടി മേഖലയ്ക്ക് പുതിയ ഭാരവാഹികൾ
മാനന്തവാടി: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ.) മാനന്തവാടി മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രമുഖ ഹോട്ടൽ ഉടമയായ അബ്ദുൾ ഗഫൂർ സാഗർ പ്രസിഡൻ്റും, സാബു ഷവായ സെക്രട്ടറിയും തിരഞ്ഞെടുക്കപ്പെട്ടു.കെ.എച്ച്.ആർ.എ. കോ-ഓർഡിനേറ്റർ മുജീബ് ചുണ്ട റിട്ടേണിങ് ഓഫീസറായി തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. യോഗത്തിൽ വെച്ച് പി.ആർ. ഉണ്ണികൃഷ്ണനെ രക്ഷാധികാരിയായി നിയമിച്ചു.
ഭാരവാഹിരക്ഷാധികാരിപി.ആർ. ഉണ്ണികൃഷ്ണൻ,പ്രസിഡണ്ട്അബ്ദുൾ ഗഫൂർ സാഗർ,വർക്കിംഗ് പ്രസിഡണ്ട് വിജു മന്ന,വൈസ് പ്രസിഡൻ്റ് മാർഷംസു കാട്ടിക്കുളം, റഫീഖ് വിന്നേഴ്സ്, പ്രസീത മാനന്തവാടി,സെക്രട്ടറിസാബു ഷവായ,ജോയിൻ്റ് സെക്രട്ടറിമാർ :ഇർഷാദ് മൂസ്സാസ് പീച്ചംങ്കോട്, റയീസ് ബിസ്മില്ല, റഹീം ബഫ തലപ്പുഴ,ട്രഷർ ലിസൻ അഗസ്റ്റ്യൻ.തെരഞ്ഞെടുപ്പ് യോഗത്തിൽ കെ.എച്ച്.ആർ.എ. ജില്ലാ പ്രസിഡണ്ട് അസ്ലം ബാവ , സെക്രട്ടറി യു. സുബൈർ , ട്രഷറർ പ്രണിയത്ത് അബ്ദു റഹിമാൻ , ഉമ്മർ പാരഡൈസ് എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികൾക്ക് ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിക്കുകയും ഹോട്ടൽ വ്യവസായത്തിൻ്റെ വളർച്ച ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.





Leave a Reply