May 25, 2026

സൗഹൃദം ഉറപ്പിച്ച് തരുവണയില്‍ സ്‌നേഹാദരവ് സംഘടിപ്പിച്ചു

0
IMG_20251026_190023
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ:തരുവണയെന്ന പ്രദേശത്തെ വിവിധ മേഖലകളില്‍ അടയാളപ്പെടുത്തിയവരെ തരുവണ ചുങ്കം സാസംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ആദരിച്ചു.ജീവകാരുണ്യ മേഖലയില്‍ രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന തണലിന്റെ സ്ഥാപകരിലൊരാളും നിസ്വാര്‍ത്ഥ പ്രവര്‍ത്തകനുമായ കെ പി ഇല്ല്യാസിന് ചടങ്ങില്‍ വെച്ച് പൊതുപ്രവര്‍ത്തകനായ പള്ളിയാല്‍ മൊയ്തൂട്ടി ആദരവ് സമര്‍പ്പിച്ചു.കഴിഞ്ഞ അരനൂറ്റാണ്ടായി വിവധ ദിനപത്രങ്ങളില്‍ പ്രാദേശിക വാര്‍ത്തകള്‍ നല്‍കി വരുന്ന പത്രം ഏജന്റ് കൂടിയായ സി എച്ച് ആലിക്ക് മുന്‍ വെള്ളമുണ്ട പഞ്ചായത് പ്രസിഡണ്ട് പി പി ജോര്‍ജ്ജ് ആദരവ് കൈമാറി.എണ്‍പതോളം ക്ഷേത്രങ്ങളില്‍ തന്ത്രിയായിരിക്കെ മരണപ്പെട്ട തന്ത്രിശ്രേഷ്ഠന്റെ കുടുംബത്തിന് ആദരവറിയിച്ച് ജുമാമസ്ജിദ് മുതവല്ലി ആദരവ് കൈമാറി.തരുവണയില്‍ പള്ളിയും തരുവണ സ്‌കൂളും സഥാപിക്കാന്‍ ഭൂമി വിട്ടു നല്‍കിയ കോരന്‍കുന്നന്‍ കുടുംബത്തിലെ ഇളയതലമുറാംഗം തരുവണ ജുമാ മസ്ജിദ് മുതവല്ലിയും പണ്ഡിതനുമായ മമ്മൂട്ടി മദനിയാണ് ആദരവ് മഴുവന്നൂര്‍ കുഞ്ഞിക്കേശവന്‍ എമ്പ്രാന്ത്രിയുടെ ഭാര്യ ദ്രൗപതിക്കും കുടുംബത്തിനും കൈമാറിയത്.കുഞ്ഞിക്കേശവന്‍ എമ്പ്രാന്ത്രിയോടുള്ള ബഹുമാനസൂചകമായി ഒരു മിനുട്ട് ചടങ്ങ് മൗനമാചരിച്ച ശേഷമാണ് കുടുംബത്തിന് ആദരവ് കൈമാറിയത്.സാസ്‌കാരിക വേദി ചെയര്‍മാന്‍ അബ്ദുള്ള പള്ളിയാല്‍ അദ്ധ്യക്ഷം വഹിച്ചു.എ കെ ജമാല്‍,അഡ്വ.സത്താര്‍ എം,നജ്മുദ്ദീന്‍ കെസികെ,വിജയന്‍ കൂവണ,സീനത്ത് വൈശ്യന്‍,കെ കെ സി മൈമൂന,എ നൗഷാദ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ഗഫൂര്‍ എം ഖയമും സംഘവും ഗസല്‍ നിലാവ് അവതരിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *