കടമാന്‍തോട്,തൊണ്ടാര്‍ ജലസേചന പദ്ധതി: വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനായി താത്പര്യപത്രം ക്ഷണിച്ചു
പുല്‍പ്പള്ളി: നിര്‍ദിഷ്ട കടമാന്‍തോട്, തൊണ്ടാര്‍ ജലസേചന പദ്ധതികളുടെ ഡിപിആര്‍ (വിശദമായ പദ്ധതിരേഖ) തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ജല സേചനവകുപ്പ് തുടങ്ങി. ഡിപിആര്‍ തയ്യാറാക്കുന്നതിനായി ദേശീയ തലത്തില്‍ യോഗ്യതയുള്ള ഏജന്‍സികളില്‍നിന്ന് താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് ജലസേചനവകുപ്പ് തിങ്കളാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. വര്‍ഷങ്ങളുടെ അനിശ്ചിതത്വ ത്തിനും വിവാദങ്ങള്‍ക്കുമൊടുവിലാണ് പദ്ധതിക്ക് വീണ്ടും ചി റകുമുളയ്ക്കുന്നത്.ജലസേചനപദ്ധതികളുടെ ഡി പിആര്‍ തയ്യാറാക്കുന്നതിനായി കഴിഞ്ഞ ജൂലായില്‍ സംസ്ഥാനസര്‍ക്കാര്‍ 2.34 കോടിരൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു.
തിരുവനന്തപുരം ഐഡി ആര്‍ബി ചീഫ് എന്‍ജിനീയറെ യാണ് ഇക്കാര്യങ്ങളില്‍ നടപടി സ്വീകരിക്കുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.ജില്ലയില്‍ കടമാന്‍തോട് ഡാം പദ്ധതിക്കാണ് സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കുന്നത്. കടമാന്‍തോട് പദ്ധതിയുടെ ഭൂപ്രകൃതി സര്‍വേയും
ലൈഡാര്‍ സര്‍വേയും 2023ല്‍ പൂര്‍ത്തിയാക്കിയിരുന്നു. അതിനാല്‍ ഡിപിആര്‍ തയ്യാറാക്കുന്നതിലുള്ള കാലതാമ സം കുറയ്ക്കാന്‍ സഹായിക്കും. ആറുമാസംകൊണ്ട് ഡിപിആര്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.
ഡിപിആര്‍ തയ്യാറാക്കി സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളിലേക്ക് കട ക്കാന്‍ സംസ്ഥാനസര്‍ക്കാരിനാകും. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുമുന്‍പുതന്നെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കു മെന്നാണറിയുന്നത്.





Leave a Reply