വയനാട് മെഡിക്കല്‍ കോളേജിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി
മാനന്തവാടി: ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമായി മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിച്ച് വരുന്ന ‘ടീം കനിവ് ‘ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വയനാട് മെഡിക്കല്‍ കോളേജ് സിക്കിള്‍ സെല്‍ അനീമിയ വാര്‍ഡിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങി നല്‍കി. ടീം കനിവ് പ്രസിഡന്റ് സൂരജ് കുമാറിന്റെ കയ്യില്‍ നിന്നും ഡോ.അക്ഷയ് ഉപകരണം ഏറ്റുവാങ്ങി.സിക്കിള്‍ സെല്‍ അനീമിയ കൂട്ടായ്മ പ്രസിഡന്റ് അനീഷ്, സെക്രട്ടറി സരസ്വതി സി.ഡി, സ്റ്റാഫ് നഴ്സ് ദൃശ്യ, മാനന്തവാടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ലേഖ രാജീവന്‍, ടീം കനിവിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.





Leave a Reply