November 14, 2026

കാപ്പി കര്‍ഷകര്‍ക്ക് സെമിനാര്‍ സംഘടിപ്പിച്ചു

0
site-psd-593
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

കോട്ടത്തറ ഗ്രാമപഞ്ചായത്ത് സന്നദ്ധ സംഘടനയായ ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഇന്ത്യയുമായി സഹകരിച്ച് കാപ്പി കര്‍ഷകര്‍ക്കുവേണ്ടി സെമിനാര്‍ സംഘടിപ്പിച്ചു. കോട്ടത്തറ കമ്മ്യൂണിറ്റി ഹാളില്‍ സെമിനാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി റനീഷ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് പാറപുറം, കോട്ടത്തറ പാല്‍ സൊസൈറ്റി പ്രസിഡന്റ് എം.സി സത്യന്‍, ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഇന്ത്യ കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് അഫ്‌ലാല്‍ എന്നിവര്‍ സംസാരിച്ചു.

കാലാവസ്ഥാ വ്യതിയാനത്താല്‍ ഉണ്ടാകാവുന്ന അപകട സാധ്യതകള്‍ തരണം ചെയ്യാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും കാര്‍ഷിക മേഖലയിലെ പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. കാപ്പിയുടെ വിളവ് വര്‍ധിപ്പിക്കാനുള്ള പുനരുജ്ജീവന കാര്‍ഷിക രീതികള്‍ സെമിനാറില്‍ ചര്‍ച്ചയായി.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *