ആയുർവേദ ട്രൈബൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പാലിയാണ:വെള്ളമുണ്ട ഗ്രാമപഞ്ചായത്തും ഭാരതീയ ചികിത്സ വകുപ്പ് ഗവ ആയൂർവേദ ഡിസ്പെൻസറി വെള്ളമുണ്ടയും നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാമവും പാലിയാണ നെഹ്റു മെമ്മോറിയൽ ഗ്രന്ഥാലയവും ഗവ എൽ. പി. സ്കൂളും സംയുക്തമായി ഗ്രന്ഥാലയത്തിൽ സൗജന്യ ആയുർവേദ ട്രൈബൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് രാധാകൃഷ്ണൻ എം സ്വാഗതം ആശംസിച്ചു. മെഡിക്കൽ ഓഫീസർ ഡോ ശ്രുതി എസ് എസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ സെബാസ്റ്റ്യൻ മാസ്റ്റർ, ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ സിജോ കുര്യാക്കോസ് ,ഡോ റൈസ കെ. എസ് ,അർഷലി പി. ശ്രീധർ, ജെ പി എച്ച്എൻ ജീന ആനി ബാബു തുടങ്ങിയവർ സംസാരിച്ചു. ഫസീല സി.എം,ഷീജ പി ആർ , ഷാജൻ, ബിബിൻ, രാകേഷ്, സുരാഗി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ സൗജന്യ യോഗ പരിശീലനവും ജീവിതശൈലി രോഗ നിർണ്ണയം ഉണ്ടായിരുന്നു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ട്രൈബൽ മേഖലയിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.





Leave a Reply