May 7, 2026

ശമ്പള പരിഷ്‌കരണം: കെഎസ്എസ്പിഎ ധര്‍ണ സംഘടിപ്പിച്ചു

0
site-psd-8
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പന്ത്രണ്ടാം പെന്‍ഷന്‍, ശമ്പള പരിഷ്‌കരണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചും മെഡിസെപ് പ്രീമിയം വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ക്ഷാമാശ്വാസം കുടിശിക സഹിതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ട്രഷറിക്കു മുമ്പില്‍ പ്രകടനവും ധര്‍ണയും നടത്തി. ജില്ലാ സെക്രട്ടറി ടി.ജെ. സക്കറിയാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എല്‍. തോമസ് അധ്യക്ഷനായി.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വേണുഗോപാല്‍ എം. കീഴ്ശേരി, ജി. വിജയമ്മ, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.എം. ജോസ്, ടി.വി. കുര്യാക്കോസ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ. ശശികുമാര്‍, കെ. സുബ്രഹ്‌മണ്യന്‍, കെ. സുരേന്ദ്രന്‍, സ്പാര്‍ക്ക് ജില്ലാ ചെയര്‍മാന്‍ ടി.ഒ. റെയ്മണ്‍, ടി.കെ. സുരേഷ്, സി. ജോസഫ്, ടി.കെ. ജേക്കബ്, സി.എം. സരസമ്മ, വത്സല സുരേന്ദ്രന്‍, അബു ഇല്യാസ്, പി. ഹംസ, കെ. സതീഷ്ബാബു, രമേശന്‍ മാണിക്യന്‍, തോമസ് റാത്തപ്പള്ളില്‍, ഷാജിമോന്‍ ജേക്കബ്, സുരേഷ്ബാബു വാളല്‍, ആര്‍. രാമചന്ദ്രന്‍, ഇ.കെ. ഗോപിനാഥന്‍, ടി. സോമനാഥന്‍, എം.കെ. അരവിന്ദാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *