April 25, 2026

വില്‍പ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവും വില്‍പ്പന നടത്തിയ കിട്ടിയ പണവുമായി ഒരാള്‍ പിടിയില്‍

0
site-psd-27
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പള്ളി : പുല്‍പ്പള്ളി താന്നിത്തെരുവ് മരുത്തുംമൂട്ടില്‍ വീട്ടില്‍ എം.ഡി ഷിബു (45) വിനെയാണ് പുല്‍പള്ളി പോലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ടോടെ വാടാനക്കവലയില്‍ വെച്ചാണ് കൈവശം സൂക്ഷിച്ച മദ്യവും പണവും പിടികൂടുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയില്‍ 10 കുപ്പികളിലായി 5 ലിറ്റര്‍ വിദേശമദ്യവും വില്‍പ്പനയിലൂടെ നേടിയ 8500 രൂപയും പിടിച്ചെടുത്തു. പുല്‍പള്ളി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ടി.അനീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *