ജില്ലാ ടെന്നിക്കോയിറ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു
പനമരം: വയനാട് ജില്ല ടെന്നിക്കോയിറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പനമരത്ത് തുടക്കമായി. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലീം കടവന്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ എന്‍ സി സാജിദ്, ലൂയിസ് പിഎന്നിവര്‍ പങ്കെടുത്തു. ജില്ലയില്‍ നിന്നും 16 ഓളം ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. അടുത്ത ആഴ്ച കുന്നമംഗലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഈ മത്സരത്തില്‍ നിന്നാണ് സെലക്ഷന്‍ ചെയ്യുന്നത്.





Leave a Reply