May 3, 2026

അഞ്ചാംപീടിക മഹല്ല് കുടുംബ സംഗമം സംഘടിപ്പിച്ചു

0
site-psd-50
By ന്യൂസ് വയനാട് ബ്യൂറോ

 

അഞ്ചാംപീടിക : അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. നവ സമൂഹത്തില്‍ ഏറ്റവും വലിയ ഭീഷണിയായി മാറിയ ലഹരി വിപത്തിനെ കുറിച്ച് മാനന്തവാടി പോലീസ് സ്റ്റേഷന്‍ എസ്. എച്.ഒ പി. റഫീഖ് ക്ലാസ് എടുത്തു. ലഹരിയെ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കുന്നതിനു എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു . വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പടെ മുന്നൂറിലധികം പേര്‍ സംഗമത്തില്‍ പങ്കെടുത്തു.മഹല്ല് പ്രസിഡന്റ് വി. അബ്ദുല്ല ഹാജി ചടങ്ങില്‍ അധ്യക്ഷനായി.മഹല്ല് ഖത്തീബ് നൗഫല്‍ ഗൗസി,മഹല്ല് ജനറല്‍ സെക്രട്ടറി എസ്.ശറഫുദ്ധീന്‍, ട്രഷറര്‍ കെ.റഫീഖ്,സെക്രട്ടറി എസ്. അബ്ദുല്ല, ജാഗ്രത സമിതി ചെയര്‍മാന്‍ എസ്.മൊയ്തു,കണ്‍വീനര്‍ എന്‍.നൗഫല്‍ എന്നിവര്‍ സംസാരിച്ചു.എസ്.ഐ .ആര്‍ സംബന്ധിച്ച ബോധവത്കരണവും നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *