പ്രതീക്ഷോത്സവവും വിജയോത്സവവും സംഘടിപ്പിച്ചു
കൽപ്പറ്റ : പഠനം പാതിവഴിയിൽ മുടങ്ങിയ വിദ്യാർത്ഥികൾക്കുള്ള സോഷ്യൽ പോലീസിങ് പദ്ധതിയായ ‘ഹോപ്പ്’ ന്റെ 2025-26 അധ്യായന വർഷത്തെ ജില്ലാ തല പരിപാടിയായ പ്രതീക്ഷോത്സവവും വിജയികളെ അനുമോദിക്കുന്ന വിജയോത്സവവും, പഠനപകരണ ങ്ങളുടെ വിതരണവും കൽപ്പറ്റ വയനാട് പോലീസ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ഹാളിൽ വച്ച് നടത്തി. ജില്ലാ അഡി. എസ്.പിയും സോഷ്യൽ പോലീസിങ്ങിന്റെ ജില്ലാ നോഡൽ ഓഫീസറുമായ എൻ.ആർ ജയരാജ് ഉദ്ഘാടനവും അനുമോദനവും നിർവഹിച്ചു. ഹോപ്പ് പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന പനമരം വിജയാ അക്കാദമിയിലെ പി. മധു, മെറിറ്റ് അക്കാദമിയിലെ അഷ്കർ അലി, മേപ്പാടിയിലെ ബേബി നജ്മ എന്നിവരെയും ആദരിച്ചു. കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ 75 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.ഹോപ്പ്പദ്ധതി എ ഡി എൻ ഓ മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജനമൈത്രി എ ഡി എൻ ഓ കെ.എം. ശശിധരൻ, പ്രോജക്ട് അസിസ്റ്റൻറ് ടി.കെ. ദീപ എന്നിവർ സംസാരിച്ചു. ബേബി നജ്മ, പി മധു, അഷ്കർ അലി എന്നിവർ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസും നൽകി.





Leave a Reply