മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ക്ക് യാത്രയായപ്പ് നല്കി
മാനന്തവാടി: അഞ്ച് വര്‍ഷം വിജയകരമായി പൂര്‍ത്തികരിച്ച മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ക്ക് ബ്ലോക്ക് സെക്രട്ടറിയും, ഓഫീസ് സ്റ്റാഫ് അംഗങ്ങളും ഹൃദ്യമായ യാത്രയയപ്പ് നല്കി. അഞ്ചുവര്‍ഷത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് ഭരണസമിതി അംഗങ്ങള്‍ ഒത്തുചേര്‍ന്നു. ബ്ലോക്ക് സെക്രട്ടറി കെ കെ രാജേഷ് മുഴുവന്‍ അംഗങ്ങളെയും മൊമെന്റോ നല്കി ആദരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന് ബേബി അധ്യക്ഷനായി.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ കെ ജയഭാരതി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ വി വിജോള്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി കല്യാണി,
ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മോയിന്‍, മെമ്പര്‍മാരായ ഇന്ദിര പ്രേമചന്ദ്രന്, പി ചന്ദ്രന്,പി കെ അമീന്, രമ്യ താരേഷ്, അസീസ് വാളാട്, ജോയ്സി ഷാജു, ബി എം വിമല, വി ബാലന്, എന്നിവര്‍ സന്നിഹിതരായിരുന്നു.ജോ.ബിഡിഒ അലി വള്ളി നന്ദി പറഞ്ഞു.





Leave a Reply