May 3, 2026

കടമാന്‍തോട് അണക്കെട്ടിന്റെ ഡി.പി.ആര്‍ തയാറാക്കുന്നതിന് മുമ്പ് ചര്‍ച്ചക്ക് തയാറാകണം:കെ എല്‍ പൗലോസ്

0
site-psd-95
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളിയില്‍ നിര്‍ദ്ദിഷ്ട കടമാന്‍തോട് അണക്കെട്ടിന്റെ ഡി.പി.ആര്‍. തയാറാക്കുന്നതിന് മുമ്പ് ജനപ്രതിനിധികളും നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തെ പൊതു പ്രവൃത്തകരുമായി ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കുന്നതിന് ജില്ലാ കലക്ടറും കാവേരി പ്രോജക്ട എഞ്ചിനീയര്‍മാരും ചര്‍ച്ചക്ക് തയാറാകണമെന്ന് കെ.പി.സി.സി.ജനറല്‍ സിക്രട്ടറിയും പ്രിയങ്കാ ഗാന്ധി എം.പി.യുടെ പ്രതിനിധിയുമായ കെ എല്‍ പൗലോസ് ആവശ്യപ്പെട്ടു.അണക്കെട്ടിന്റെ ഉയരം, വെള്ളത്തില്‍ മുങ്ങിപ്പോകുന്ന പ്രദേശങ്ങള്‍, സര്‍ക്കാര്‍ പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയെത്ര അതിനുള്ള കോംമ്പന്‍സേഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ തുടങ്ങിയകാര്യങ്ങളില്‍ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ട്.

നിര്‍ദ്ദിഷ്ട പദ്ധതിക്ക് വേണ്ടിയുള്ള സര്‍വ്വേ പൂര്‍ത്തിയായാല്‍ സര്‍വ്വേ റിപ്പോര്‍ട്ട് പുല്‍പള്ളി പഞ്ചായത്ത് ജനപ്രതിനിധികളുമായും പൊതുപ്രവൃത്തകരുമായും ചര്‍ച്ച ചെയ്ത ശേഷമേ തുടര്‍നടപടികളിലേക്ക് പോകൂ എന്ന കവേരി പ്രോജകട് അധികൃതരുടെ വാക്കുപാലിക്കാന്‍ തയാറാകണം.അതുപരിഹരിച്ച ശേഷമേ ഡി. പി. ആര്‍. നടപടികളിലേക്ക് കടക്കാവൂയെന്നും അല്ലാത്ത പക്ഷം കടുത്ത എതിര്‍പ്പ് പദ്ധതിക്കെതിരെ ഉയര്‍ന്നു വരുമെന്നും കെ എല്‍ പൗലോസ് മുന്നറിയിപ്പ് നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *