ഗ്രാമോത്സവം 2025;ഫുട്ബോള്‍ മത്സരത്തില്‍ മീനങ്ങാടി എഫ്.സി ജേതാക്കളായി
മീനങ്ങാടി: മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗ്രാമോത്സവം 2025ന്റെ ഭാഗമായി സംഘടിപ്പിച്ച 40 വയസ്സിന് മുകളില്‍ പ്രായമുള്ള ആളുകളുടെ ഫുട്ബോള്‍ മത്സരത്തില്‍ മീനങ്ങാടി എഫ് സി ജേതാക്കളായി. മീനങ്ങാടി ശ്രീകണ്ഠപ്പ ഗൗഡര്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ മെമ്മറീസ് എഫ് സി 54 നെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മിനങ്ങാടി എഫ് സി ജേതാക്കളായത്.വിജയികള്‍ക്ക് മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിനയന്‍ ട്രോഫികള്‍ സമ്മാനിച്ചു
ഇരു ടീമുകള്‍ക്കും വേണ്ടി മീനങ്ങാടിയിലെ മുന്‍ യൂണിവേഴ്സിറ്റി,പുഞ്ചിരി മീനങ്ങാടി താരങ്ങളായ ബിനോയിസ് ഗിരീഷ് തമ്പി ഷിജു ജോയ് ഷാജു ബിജു, വിജി, ബഷീര്‍ ബിജു പൗലോസ് ഉമറലി തുടങ്ങി പഴയകാല മുന്‍നിര ഫുട്ബോള്‍ താരങ്ങള്‍ ഏറ്റുമുട്ടിയ മുട്ടിയ മത്സരം കാണികളില്‍ ആവേശം നിറച്ചു.





Leave a Reply