സ്തനാര്‍ബുദ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു
മാനന്തവാടി :നിയോജക മണ്ഡലത്തില്‍ പട്ടിക വര്‍ഗ്ഗ സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി മാനന്തവാടി റോട്ടറി കബനി യുവരാജ് സിംഗ് ഫൗണ്ടേഷനും സയുക്തമായി,പട്ടിക വര്‍ഗവികസന വകുപ്പിന്റെ സഹായത്തോടെ സ്തനാര്‍ബുദ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എട്ടാം തിയ്യതി ശനിയാഴ്ച രാവിലെ പത്തുമണിക്ക് കണിയാരം കത്തീഡ്രല്‍ പാരീഷ് ഹാളില്‍ ക്യാമ്പിന്റെ ഉദ്ഘാടനം
പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നോക്കവികസന വകുപ്പ് മന്ത്രി ഒ ആര് . കേളു നിര്‍വ്വഹിക്കും.വിദഗ്ദരായ നാല് വനിത ഡോക്ടര്‍മാര്‍ പരിശോധനക്ക് നേതൃത്വം നല്‍കും.
ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പരിശോധനകള്‍,നടത്തുന്ന പരിശോധന എന്നതാണ് പ്രത്യേകത. പട്ടിക വര്‍ഗ വകുപ്പിന് പുറമെ, വനം വകുപ്പ്,ആരോഗ്യ വകുപ്പ്, കീ സ്റ്റോണ്‍ ഫൗണ്ടേഷന് തുടങ്ങിയ സന്നദ്ധ സങ്കടനകള്‍ സംബന്ധിക്കും
വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രം കമ്മറ്റി ചെയര്മാന് ടി.സി ജോസ്ഫ്, റോട്ടറി പ്രസിഡണ്ട് ഷാജി അബ്രാഹം, ഡോക്ടര്‍ റോഷ്ന യുവരാജ് സിഗ് ഫൗണ്ടേഷന്്, ജോണ്സണ് ജോണ്‍,ഷിബു തോമസ് എന്നിവര്‍ പങ്കെടുത്തു.





Leave a Reply