വയനാട്ടില്‍ നെല്ല് സംഭരണത്തിന്റെ സമയപരിധി നീട്ടണം പ്രിയങ്ക ഗാന്ധി എം.പി
കല്‍പ്പറ്റ: വയനാട്ടിലെ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നതിനുള്ള സപ്ലൈകോയുടെ സമയപരിധി നീട്ടണം എന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര് അനിലിന് കത്ത് നല്കി. വയനാട്ടിലെ നെല്‍കര്‍ഷകരെ കാലാവസ്ഥാ വ്യതിയാനം ആനുപാതികമല്ലാത്ത രീതിയില്‍ ബാധിക്കുന്നു.കര്‍ഷകരെ പിന്തുണയ്ക്കേണ്ടത് നമ്മുടെ കടമയാണെന്നും അവര്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും നല്കുന്നതില് തനിക്ക് സന്തോഷമേ ഉള്ളൂ എന്നും ഭക്ഷ്യ വകുപ്പ് മന്ത്രിക്ക് എഴുതിയ കത്തില്‍ പ്രിയങ്ക ഗാന്ധി എംപി കൂട്ടിച്ചേര്‍ത്തു.
സമയക്രമം തെറ്റിവരുന്ന മഴ, വെള്ളപ്പൊക്കം, മറ്റ് പ്രതികൂല സംഭവങ്ങള്‍ എന്നിവ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.
കൂടാതെ, കാലാവസ്ഥാ വ്യതിയാനം വയനാട്ടിലെ വിളവെടുപ്പ് ചക്രങ്ങളെ വലിയരീതിയില്‍ ബാധിക്കുന്നു. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ കര്‍ഷകര്‍ക്ക് സപ്ലൈകോ നിശ്ചയിച്ച സംഭരണ സമയത്തിനുള്ളില്‍ നെല്ല് വിളവെടുക്കാന്‍ കഴിയില്ല. ഒന്നാം വിള നെല്ല് സംഭരിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണെങ്കിലും, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വിളവെടുപ്പ് ചക്രത്തിലെ മാറ്റം കാരണം വയനാട്ടിലെ കര്‍ഷകര്‍ക്ക് ജനുവരിയില്‍ മാത്രമേ നെല്ല് വിളവെടുക്കാന്‍ കഴിയൂ. അതുപോലെ, രണ്ടാം വിളയുടെ സംഭരണത്തിന്റെ അവസാന തീയതി ജൂണ്‍ അവസാനമാണെങ്കിലും, വയനാട്ടിലെ കര്‍ഷകര്‍ക്ക് ജൂലൈ മാസത്തോടെ മാത്രമേ നെല്ല് വിളവെടുക്കാന്‍ കഴിയൂ.
പാര്‍ലമെന്റ് മണ്ഡലത്തിലെ കര്‍ഷകരുടെ സവിശേഷമായ സാഹചര്യം കണക്കിലെടുത്ത്,ജില്ലയില്‍ സംഭരണ സമയം 45 ദിവസത്തേക്ക് നീട്ടാന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും, ഒന്നാം വിളയുടെ സംഭരണത്തിന്റെ അവസാന തീയതി ഫെബ്രുവരി 15 വരെയും രണ്ടാം വിളയുടെ സംഭരണ കാലയളവ് കുറഞ്ഞത് ജൂലൈ 30 വരെയും നീട്ടണം.
വയനാടന്‍ കര്‍ഷകരുടെ ഈ ന്യായമായ ആവശ്യം പരിഗണിക്കണമെന്നും നമ്മുടെ സമ്പന്നമായ കാര്‍ഷിക പൈതൃകം നിലനിര്‍ത്തി നമ്മുക്ക് അന്നമെത്തിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരെ പിന്തുണയ്ക്കേണ്ടത് നമ്മുടെ കടമയാണെന്നും അവര്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും നല്കുന്നതില് തനിക്ക് സന്തോഷമേ ഉള്ളൂ എന്നും ഭക്ഷ്യ വകുപ്പ് മന്ത്രിക്ക് എഴുതിയ കത്തില്‍ പ്രിയങ്ക ഗാന്ധി എംപി കൂട്ടിച്ചേര്‍ത്തു.





Leave a Reply