കായികതാരങ്ങളായ അതുല്യക്കും അശ്വജിത്തിനും സ്വീകരണം നല്‍കി
കരിങ്കുറ്റി: സംസ്ഥാന ഇന്‍ക്ലുസീവ് കായികമേളയില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാംസ്ഥാനം നേടിയ കരിങ്കുറ്റി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അതുല്യ വിജയനും മത്സരത്തില്‍ പങ്കെടുത്ത അശ്വജിത്തിനും വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. അനുമോദന സമ്മേളനം കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് അംഗം അനിത ചന്ദ്രന്‍ അധ്യക്ഷനായി.പ്രിന്‍സിപ്പല്‍ സി.എം.ലിജി,ഹെഡ്മിസ്ട്രസ് രമ്യ വി. ഹരന്‍, പിടിഎ പ്രസിഡന്റ് ജിതേഷ്‌കുമാര്‍,എസ്എംസി ചെയര്‍മാന്‍ ജോസ് മേട്ടയില്‍,സ്‌കൂള്‍ ലീഡര്‍ ടി.അര്‍ച്ചന,സ്റ്റാഫ് സെക്രട്ടറി സജി ആന്റോ എന്നിവര്‍ പ്രസംഗിച്ചു.കായികാധ്യാപകന്‍ കെ.യു. ഉണ്ണി, ഇന്‍ക്ലുസീവ് എഡ്യുക്കേറ്റര്‍ ഇ.എ. അനിത എന്നിവരെ ആദരിച്ചു.





Leave a Reply