വോട്ടര്‍ പട്ടിക പരിഷ്കരണം:ജില്ലാ കളക്ടര്‍ പ്രവര്‍ത്തനം വിലയിരുത്തി
കല്‍പ്പറ്റ:വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എല്‍.ഒ സൂപ്പര്‍വൈസര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ജില്ല കളക്ടര്‍ ഡി.ആര് മേഘശ്രീ വിലയിരുത്തി. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഗോദാവരി കോളനി സന്ദര്‍ശിച്ച് എന്യൂമറേഷന് ഫോം വിതരണവും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനവും കളക്ടര്‍ വിലയിരുത്തി. ഫോം വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ബി.എല്‍.ഒമാര്‍ ഫോറവുമായി വീടുകളിലെത്തുമ്പോള്‍ കൃത്യമായി വിവരങ്ങള്‍ കൈമാറണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി മൂന്ന് തവണകളിലായി ബി.എല്‍.ഒമാര്‍ വീടുകള്‍ സന്ദര്‍ശിക്കും.





Leave a Reply