ഡയാലിസിസ് കാര്‍ഡ് ജില്ലാതല വിതരണോദ്ഘാടനം നടത്തി
കല്‍പ്പറ്റ: എസ് വൈ എസ് സാന്ത്വനം ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി നടന്നു വരുന്ന മെഡിക്കല്‍, ഡയാലിസിസ് കാര്‍ഡുകളുടെ ജില്ലാതല വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. കല്‍പ്പറ്റ ദാറുല്‍ ഫലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കേരള മുസ്ലിം ജാമഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എസ് ഷറഫുദ്ദീന്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബഷീര്‍ സഅദി,
ഉമര്‍ സഖാഫി ചെതലയം മൊയ്തീന്‍ കുട്ടി സഖാഫി, ലത്തീഫ് കാക്കവയല്‍, കെ കെ മുഹമ്മദലി ഫൈസി, ഡോ ഇര്‍ഷാദ് മുഹമ്മദ്, അഫ്സല്‍ സഖാഫി, നജീം കല്‍പ്പറ്റ, ഷമീര്‍ തോമാട്ടുചാല്‍, അബ്ദുല്‍ ലത്തീഫ് അഹ്സനി, ഫളിലുല്‍ ആബിദ് എം.കെ, ശരീഫ് കോളിച്ചാല്‍ സംബന്ധിച്ചു.





Leave a Reply