July 30, 2026

പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിത കുടുംബത്തിന് കൂട്ടം സൊസൈറ്റി വീട് നിര്‍മിച്ചു നല്‍കി

0
site-psd-337
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തില്‍ കിടപ്പാടം നഷ്ടമായ ചൂരല്‍മലയിലെ ലക്ഷ്മി-കണ്ഠമുത്തു വയോധിക ദമ്പതികള്‍ക്ക് കൂട്ടം കുടുംബക്കൂട്ടായ്മ ചാരിറ്റിബിള്‍ സൊസൈറ്റി വീട് നിര്‍മിച്ചു നല്‍കി. ഏച്ചോം പാറക്കലില്‍ ഏഴ് സെന്റില്‍ എട്ട് ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിച്ചു കൈമാറിയതെന്ന് സൊസൈറ്റി പ്രതിനിധി കെ.ബി. രാജേശ്വരി അമ്പിലേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞദിവസം സൊസൈറ്റി ഭാരവാഹികളായ സുരേഷ്‌കുമാര്‍ കൊടുവള്ളി, ടി. ഇന്ദ്രപാലന്‍ തൃശൂര്‍, മോഹനന്‍ വെങ്ങലോടി, അഷ്റഫ് ആലങ്ങാട് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഗൃഹപ്രവേശം നടത്തി.
കഴിഞ്ഞ രണ്ടിന് കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു താക്കോല്‍ദാനം.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതാണ് 150 അംഗങ്ങളുള്ള സൊസൈറ്റി. 2016ലാണ് രജിസ്റ്റര്‍ ചെയ്തത്. ജീവകാരുണ്യരംഗത്ത് സജീവമായ സൊസൈറ്റി കിഡ്നി-കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാസഹായം, നിര്‍ധന കുടുംബങ്ങളിലെ യുവതികളുടെ വിവാഹത്തിനു സഹായം എന്നിവ നല്‍കുന്നുണ്ട്. അംഗങ്ങളില്‍നിന്നും അഭ്യുയകാംക്ഷികളില്‍നിന്നും സമാഹരിക്കുന്ന തുകയാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നത്. കൂട്ടം കുടുംബക്കൂട്ടായ്മ ഫേസ്ബുക്ക് ഗ്രൂപ്പില്‍ 30,000ല്‍ അധികം അംഗങ്ങളുണ്ട്. കൂട്ടം ഉന്നതി, കൂട്ടം ഗ്രാമം എന്നിവ സൊസൈറ്റി പുതുതായി നടപ്പാക്കുന്ന പദ്ധതികളാണെന്ന് രാജേശ്വരി അമ്പിലേരി പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *