യോഗ പരിശീലനവും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
വാകേരി: വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെയും അനുഗ്രഹ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വകേരി നെല്ലിക്കണ്ടം ഊരിൽ വച്ച് യോഗ പരിശീലനവും, ആയുർവേദ, സിദ്ധ, ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. അഖിലേഷ് സ്വാഗത പ്രസംഗം നടത്തി. ഡോ അരുൺ ബേബി, ഡോ നസീമ ഷാഹിർ, ഡോ അഷിത കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അനുഗ്രഹ ട്രൈബൽ ലൈബ്രറി സെക്രട്ടറി പി. പി രാജൻ നന്ദി അർപ്പിച്ചു.തുടർന്ന് ഡോ ഷിംനമോളുടെ നേതൃത്വത്തിൽ യോഗ പരിശീലനവും സംഘടിപ്പിച്ചു. ആയുർവേദ, സിദ്ധ, ഹോമിയോ മെഡിക്കൽ ക്യാമ്പുകളും ഇതോടൊപ്പം സംഘടിപ്പിക്കപ്പെട്ടു. പ്രിയേഷ്, അരുൺ ജോസ്, സുർജിത് തുടങ്ങിയവർ പങ്കെടുത്തു





Leave a Reply