May 6, 2026

കോണ്‍ഗ്രസ് സമരം വെറും പ്രഹസനസമരം മാത്രമാണെന്ന് ബിജെപി

0
site-psd-506
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ നിരവധി ക്വാറികള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നതിനും പ്രവര്‍ത്തനം ആരംഭിക്കുന്നതിനും ക്വാറി മുതലാളിമാരെ സഹായിച്ച പ്രമുഖരാണ് വര്‍ഗീസ് മുരിയന്‍കാവിലും, തോമസ് പാഴൂക്കാലയും, ഷിനു കച്ചിറയുമെന്ന് ബിജെപി. തിരഞ്ഞടുപ്പില്‍ ക്വാറി മാഫിയയാണ് നോമിനികളായി വീണ്ടും മത്സരിക്കുന്നതെന്ന് പുല്‍പ്പള്ളിയില്‍ ബിജെപി പറയുന്നു.ഇന്ന് നടത്തുന്ന സമരം വോട്ടിനു വേണ്ടി മാത്രമാണെന്ന് പൊതുജനം തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും ബിജെപി.കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനു മാത്രമെ അതിനു സാധിക്കുകയുള്ളൂ എന്ന് പൊതുജനം മനസ്സിലാക്കിക്കഴിഞ്ഞു എന്നും ബിജെപി മുള്ളന്‍കോല്ലി പഞ്ചായത്ത് അധ്യക്ഷന്‍ ഗോപാലകൃഷ്ണന്‍ ഐക്കരശ്ശേരി പ്രസ്താവനയില്‍ അറിയിച്ചു.

ക്വാറി മാഫിയയെ പിടിച്ചു കെട്ടാന്‍ കോണ്‍ഗ്രസിനോ,കേരളം ഭരിക്കുന്ന സിപിഎമ്മിനോ കഴിയില്ല.നാളിതുവരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും പാര്‍ട്ടിയെ മനഃപൂര്‍വം പ്രതിസന്ധിയില്‍ ആകുകയും ചെയ്ത ഇവരില്‍ പലരും സൗജന്യമായി ക്വാറി വേസ്റ്റ് മാഫിയയില്‍ നിന്നും വാര്‍ഡുകളിലെ റോഡില്‍ നിരത്തിയത് ജനശ്രദ്ധയിലുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *