July 1, 2026

പുൽപ്പള്ളിയിൽ  കടുവ ;വനപാലകർ ക്യാമ്പ് ചെയ്യുന്നു.

0
IMG_20251222_105631
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപള്ളി: മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ഇന്ന് ഏരിയപ്പള്ളിയിൽ കടുവയെ കണ്ടന്ന് നാട്ടുകാർ. വനപാലകർ ഇവിടെ പരിശോധന തുടങ്ങി.ഇന്നലെ കന്നാരം പുഴയോരത്തെ മാടപ്പള്ളിക്കുന്ന് ഉന്നതിക്ക് സമീപമാണ് കടുവയെ കണ്ടത്.. സ്ഥലത്ത് വനപാല കരും പൊലീസും ക്യാമ്പ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം കടുവ മാരനെ കൊലപ്പെടുത്തിയ സ്ഥലത്തു നിന്നും ഏറെ അകലെയല്ല ഈ പ്രദേശം.

എന്നാൽ, കാലിന് പരിക്കുള്ള കടുവയെയാണ് ഞായറാഴ്ച കണ്ട തെന്ന് വനപാലകർ പറഞ്ഞു. നേരത്തേ രണ്ടുതവണ അതിർത്തിയിൽനിന്ന് കാടുകയറ്റി വിട്ടെങ്കിലും കടുവ ഉൾവനത്തിലേക്ക് പോയിയിട്ടില്ല. പടക്കം പൊട്ടിച്ചാണ് കടുവയെ കാടുകയറ്റിയത്. പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കും. ആളുകൾ ജാഗ്രത പാലി ക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.കർണാടക വനംവകുപ്പിൻ്റെ ക്യാമ്പിന് സമീപം സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞു.കഴിഞ്ഞ ദിവസം മാടപ്പള്ളിക്കുന്നിൽ കണ്ട കടുവയെന്നാണ് സംശയം

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *