July 22, 2026

പുതുവത്സരം: താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം; തട്ടുകടകൾ അടപ്പിക്കും

0
IMG_20251231_144303
By ന്യൂസ് വയനാട് ബ്യൂറോ

 

 

താമരശ്ശേരി:പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് താമരശ്ശേരി ചുരത്തിൽ വൻ തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് 7 മണി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. ചുരത്തിലെ തട്ടുകടകൾ വൈകിട്ട് മുതൽ അടച്ചിടാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ചുരത്തിലെ വളവുകളിലോ വശങ്ങളിലോ വാഹനങ്ങൾ നിർത്തുന്നതും കാഴ്ചകൾ കാണാനായി ആളുകൾ കൂട്ടംകൂടുന്നതും പൂർണ്ണമായും നിരോധിച്ചു. മുൻവർഷങ്ങളിലെ തിരക്ക് കണക്കിലെടുത്താണ് ഈ സുരക്ഷാ നടപടി. പൊതുജനങ്ങൾ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *