പ്രവാസി ഭാരതീയ ദിനാഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു
കൽപ്പറ്റ: പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി ഭാരതീയ ദിനാഘോഷം സംഘടിപ്പിച്ചു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി. ഇഷു സുദ്ദീന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി മമ്മൂട്ടി കോമ്പി ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയികളായ ജനപ്രതിനിധികൾക്ക് ചടങ്ങിൽ വെച്ച് സ്വീകരണം നൽകി. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രതിനിധി സി.വി. രാജൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. എ.എ. വർഗ്ഗീസ്, ഫൈസൽ വൈത്തിരി, പി.വി. ആന്റണി, പി.സി. അസൈനാർ, സജി മണ്ടലത്തിൽ, ടി.ടി. സുലൈമാൻ, പൗലോസ് ടി.ജെ, സഹീർ, ത്രേസ്യാമ്മ ആന്റണി, ജമാൽ വൈത്തിരി, രാജീവ് നായ്ക്കട്ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു.





Leave a Reply