May 1, 2026

സംസ്ഥാനത്തെ മികച്ച ബി.എൽ.ഒയായി വയനാട്   സ്വദേശി വിനോദ് കുമാർ

0
IMG_20260123_091122
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ 2025-ലെ ‘ബെസ്റ്റ് ഇലക്ടറൽ പ്രാക്ടീസസ് അവാർഡിന്’ വയനാട് സ്വദേശി പുഷ്പത്തൂർ വിനോദ് കുമാർ അർഹനായി. സംസ്ഥാനത്തെ മികച്ച ബൂത്ത് ലെവൽ ഓഫീസറായാണ് വിനോദ് കുമാറിനെ തിരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ദേശീയ വോട്ടർ ദിന പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും. പടിഞ്ഞാറത്തറ എ.യു.പി സ്കൂൾ അധ്യാപകനായ വിനോദ് കുമാർ, കൽപ്പറ്റ എൽ.ഐ.സി 121-ാം ബൂത്തായ മാടക്കുന്ന് സെന്റ് ആന്റണീസ് യു.പി സ്കൂളിലെ ബി.എൽ.ഒ ആയി സേവനമനുഷ്ഠിച്ചു വരികയാണ്. കോട്ടത്തറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപിക ദീപ്തി പി.എൻ ആണ് ഭാര്യ. ബി.ടെക് വിദ്യാർത്ഥി അഭിനന്ദ് പി.വി, കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അനുനന്ദ് പി.വി എന്നിവരാണ് മക്കൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *