ആടിക്കൊല്ലി ദേവമാത സ്കൂൾ വാർഷികാഘോഷം ‘സ്പന്ദനം 2K26’ സംഘടിപ്പിച്ചു
പുൽപ്പള്ളി: ആടിക്കൊല്ലി ദേവമാത എ.എൽ.പി സ്കൂളിന്റെ വാർഷികാഘോഷമായ ‘സ്പന്ദനം 2K26’ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാ. സുനിൽ വട്ടുകുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഷൈനിമോൾ കെ.വി. സ്വാഗതം ആശംസിച്ചു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, 2025 വർഷത്തെ എൻഡോമെന്റ് വിതരണവും സന്മാർഗ്ഗം, എൽ.എസ്.എസ്., പ്രൊഫിഷ്യൻസി വിജയികളെ ആദരിക്കലും നിർവ്വഹിച്ചു.
തുടർന്ന് എൽ.കെ.ജി, യു.കെ.ജി കുട്ടികളുടെ ‘കിളിക്കൊഞ്ചൽ’ എന്ന പരിപാടിയും ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ആഘോഷങ്ങൾക്ക് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിജു പൗലോസ്, ഷിനി ജോർജ്, മുൻ ഹെഡ്മാസ്റ്റർ അലക്സ്‌സ് മാത്യു, പിടിഎ പ്രസിഡന്റ് ജോസഫ് കുരുവിള, മദർ പിടിഎ പ്രസിഡന്റ് അഞ്ജന അനീഷ്, സ്കൂൾ ലീഡർ അയേഷ മേരി നിതീഷ് എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ സി. ആഗ്‌നസ് മാത്യൂസ് നന്ദി പറഞ്ഞു. അധ്യാപകരും പിടിഎ അംഗങ്ങളും വാർഷികാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.





Leave a Reply