അൽ കറാമ സ്പെഷ്യൽ സ്കൂൾ വാർഷികാഘോഷം: ഫാമിലി ഫെസ്റ്റ് ശ്രദ്ധേയമായി
വെള്ളമുണ്ട: വെള്ളമുണ്ട അൽ കറാമ സ്പെഷ്യൽ സ്കൂളിന്റെ ഏഴാം വാർഷികാഘോഷ പരിപാടികൾ ‘അൽ കറാമ ഫാമിലി ഫെസ്റ്റ്’ എന്ന പേരിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയി പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ റംല മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം. കമർലൈല, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. മൊയ്തീൻ, കെ.സി. അസീസ് കോറോം, പി.ടി.എ. പ്രസിഡന്റ് റാബിയ അനസ്, അൽ കറാമ ഡയാലിസിസ് സെന്റർ പ്രസിഡന്റ് പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
അൽ കറാമ ട്രസ്റ്റ് മെംബർ മമ്മൂട്ടി ഹാജി കുനിങ്ങാരത്ത് സമ്മാനദാനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് റൂബി ടി.കെ. റിപ്പോർട്ട് അവതരിപ്പിച്ചു. കോർഡിനേറ്റർ വി.കെ. അബ്ദുൽ കരീം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ മരിയ തങ്കച്ചൻ നന്ദിയും പറഞ്ഞു. തുടർന്ന് ഭിന്നശേഷി വിദ്യാർത്ഥികൾ ഒരുക്കിയ കലാവിരുന്നും മാസ്റ്റർ നിവേത് പ്രതീഷ് അവതരിപ്പിച്ച മാജിക് ഷോയും ചടങ്ങിൽ ശ്രദ്ധേയമായി.





Leave a Reply