ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു
കൽപ്പറ്റ: ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി വിനായക റെസിഡൻസ് അസോസിയേഷനിൽ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു. വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ ഒ.കെ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മോഹൻദാസ്, വിനോദ് എം.എസ്, ഡോ. സ്മിത കെ, ഡോ. അഞ്ജു മോൾ, ചന്ദ്രജ കെ, വിജയേശ്വരി എന്നിവർ സംസാരിച്ചു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത്.





Leave a Reply