ടൗൺഷിപ്പ് ഉദ്ഘാടനം സി പി എം പാർട്ടി പരിപാടിയാക്കി: അഡ്വ. ടി ജെ ഐസക്
കൽപ്പറ്റ: ടൗൺഷിപ്പ് ഉദ്ഘാടനം സി പി എം പാർട്ടി പരിപാടിയാക്കി മാറ്റിയെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. ടി ജെ ഐസക് കുറ്റപ്പെടുത്തി. ദുരന്തനിവാരണ പ്രവർത്തനത്തെ രാഷ്ട്രീയ സമ്മേളനമാക്കി മാറ്റി കൂലിക്കാരെ കൊണ്ടുവന്ന് കൂകി വിളിക്കുന്നതിലേക്ക് സിപിഎം തരം താഴ്ന്നു. കൂവി വിളിയിൽ ദുരന്തബാധിതരായ ഒരാൾ പോലും ഉണ്ടായിരുന്നില്ല. ടി സിദ്ധിഖിനെ സംസാരിക്കാൻ വിളിച്ചപ്പോൾ അവർ എഴുന്നേറ്റ് നിന്ന് കയ്യടിച്ചതും, കൂകി വിളിക്കെതിരെ പ്രതിഷേധിച്ചതും അതിൻ്റ ഭാഗമാണ്. കൂകി തോൽപ്പിക്കുകയെന്ന പഴയകാല രാഷ്ട്രീയത്തിൽ നിന്നും സി പി എം ഇതുവരെ മോചിതമായിട്ടില്ല എന്നതും പുതിയ സമൂഹത്തോട് സംവദിക്കുന്ന രീതി പോലും സിപിഎമ്മിന് അന്യമാണെന്നും ഇതിലൂടെ വ്യക്തമാവുകയാണ്. ദുരന്തം ഉണ്ടായ അന്ന് പുലർച്ചെ മുതൽ ഈ നിമിഷം വരെ ദുരന്തബാധിത മേഖലയിലും അല്ലാതെയും വലിയ കഠിനാധ്വാനത്തിനാണ് ടി സിദ്ദിഖ് എംഎൽഎ നേതൃത്വം കൊടുത്തത്.
അത്തരം ആളുകളെ സർക്കാരിൻ്റെ വേദിയിൽ അപമാനിക്കാനുള്ള ശ്രമത്തെ ജനം ജനങ്ങൾ പൊറുക്കില്ല.ഇന്ത്യയിൽ ഒരിടത്തും ദുരന്തബാധിതർക്കായി സമ്പൂർണ്ണ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കിയ ഒരു ജനപ്രതിനിധി വേറെഉണ്ടാവില്ല. സിപിഎം കൂകിവിളിച്ച സിദ്ദിഖിന്റെ സ്ഥാനം ജനമനസ്സുകളുടെ ഹൃദയത്തിൽ ആണെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ ഔന്നിത്യത്തെ പോലും സ്വന്തം അണികൾക്ക് ഇതുപോലൊരു വേദിയിൽ മാനിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് ഇത്തരം കൂക്കിവിളികളുടെ വ്യക്തമാക്കുന്നതെന്നും സിപിഎമ്മിന്റെ അപചയത്തെയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തം ഉണ്ടായ ഘട്ടത്തിൽ സുമനസ്സുകളായ മനുഷ്യർ നൽകിയ പണംകൊണ്ടാണ് ടൗൺഷിപ്പ് നടപ്പിലാക്കുന്നത്. അത് സിപിഎം പദ്ധതിയാക്കി മാറ്റാനുള്ള ശ്രമം അൽപ്പത്തരമാണെന്നും അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടെയും സാന്നിധ്യം ഉണ്ടാകേണ്ടത് ടൗൺഷിപ്പ് ഉദ്ഘാടനം പാർട്ടി പരിപാടിയാക്കി മാറ്റിയത് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സഹായം നൽകിയവരെ അപമാനിക്കുന്ന നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





Leave a Reply