May 15, 2026

ടി. സിദ്ദിഖിനെതിരായ അധിക്ഷേപം: സിപിഎമ്മിന്റേത് അസഹിഷ്ണുത  പ്രവാസി കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ് സജി മണ്ഡലത്തിൽ

0
IMG_20260302_124848
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള ഭവനസമുച്ചയത്തിന്റെ താക്കോൽദാന ചടങ്ങിൽ ടി. സിദ്ദിഖ് എംഎൽഎയോട് സിപിഎം പ്രവർത്തകർ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രവാസി കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ് സജി മണ്ഡലത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. എംഎൽഎയ്ക്ക് നാടിനോടും ജനങ്ങളോടും ഉള്ള കരുതലാണ് സിപിഎമ്മിന്റെ അസഹിഷ്ണുതയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തം നടന്ന നാളുകളിൽ മണ്ണിലും മഴയിലും ജനങ്ങൾക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് രാപകലില്ലാതെ പ്രവർത്തിച്ച നേതാവാണ് ടി. സിദ്ദിഖ്. വേദിയിൽ ചിലർ കൂവിവിളിച്ചപ്പോൾ പോലും തലകുനിയാതെ നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചത് ജനങ്ങൾ നൽകുന്ന ബഹുമാനം കൊണ്ടാണ്. നേതൃത്വം എന്നത് പദവിയിലൂടെയല്ല, മറിച്ച് പ്രതിസന്ധിക്കാലത്ത് ജനങ്ങളുടെ കൈപിടിച്ച് നിൽക്കുമ്പോഴാണ് തെളിയുന്നത്. ജനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ പണം കണ്ടെത്തി സർക്കാർ നിർമ്മിച്ചു നൽകുന്ന വീടുകളുടെ കൈമാറ്റ ചടങ്ങിൽ, മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സാന്നിധ്യത്തിലായിരുന്നു എംഎൽഎയെ അപമാനിക്കാൻ ശ്രമം നടന്നത്. കൂവലുകളെക്കാൾ ശക്തമാണ് ദുരന്തഭൂമിയിൽ അദ്ദേഹം നടത്തിയ സേവനങ്ങളെന്നും, രാഷ്ട്രീയത്തിന് അതീതമായി അദ്ദേഹം നേടിയെടുത്ത ജനമനസ്സിലെ സ്ഥാനമാണ് സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നതെന്നും സജി മണ്ഡലത്തിൽ പ്രസ്താവനയിൽ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *