April 25, 2026

ഡി-ഡാഡ് കൗൺസലിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു

0
IMG_20260303_181620
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വയനാട് ജില്ലാ സോഷ്യൽ പോലീസിംഗിന് കീഴിൽ ആരംഭിച്ച ഡി-ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ) കൗൺസലിംഗ് സെന്ററിന്റെയും, സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പുതുതായി നിർമിച്ച വിസിറ്റേഴ്സ് റൂമിന്റെയും ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ നിർവഹിച്ചു. ചടങ്ങിൽ അഡിഷണൽ എസ്.പി. കെ.എസ്. ഷാജി, സൈബർ ക്രൈം ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. ഷജു ജോസഫ്, സോഷ്യൽ പോലീസിങ് എ.ഡി.എൻ.ഒ. കെ.എം. ശശിധരൻ എന്നിവരും വിവിധ പോലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗത്തിൽ നിന്നും സമൂഹത്തെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കൗൺസലിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *