April 25, 2026

ശ്രേയസ് അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

0
IMG_20260308_184849
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരി മേഖലയുടെ നേതൃത്വത്തിൽ അമ്പുകുത്തി യൂണിറ്റിന്റെ ആതിഥേയത്വത്തിൽ “ശ്രേയസോടെ വനിതകൾ,ശ്രേയസിന്റെ വനിതകൾ” എന്ന പേരിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന ശശീന്ദ്രൻ ഉത്ഘാടനം ചെയ്തു.ബത്തേരി മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ.ജെയിംസ് മുളയ്ക്കാവിളയിൽ മുഖ്യസന്ദേശം നൽകി.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.സ്വാഗതം ആശംസിച്ചു. 13 യൂണിറ്റുകളിൽ നിന്നും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ശ്രേയസ് കുടുംബാംഗങ്ങളായ 13 വനിതകളെ ആദരിച്ചു.മേഖല ഫിനാൻസ് കോ – ഓർഡിനേറ്റർ മെർലിൻ മാത്യു, സ്റ്റാഫ് സെക്രട്ടറി പി.പി.സ്കറിയ,അമ്പുകുത്തി യൂണിറ്റ് സി.ഡി. ഒ.ജാൻസി ബെന്നി എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾ ക്ക് ശേഷം സ്നേഹവിരുന്നോടെ സമാപിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *