April 25, 2026

കൈനാട്ടി ജനറൽ ആശുപത്രിയിലെ പരിമിതികൾ പരിഹരിക്കണം: വിമൺ ഇന്ത്യ മൂവ്‌മെന്റ് നിവേദനം നൽകി

0
IMG_20260308_183343
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വനിതാ ദിനത്തോടനുബന്ധിച്ച് കൈനാട്ടി ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ വിവിധ അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ച് വിമൺ ഇന്ത്യ മൂവ്‌മെന്റ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി. നിലവിൽ ആശുപത്രിയിലെ പുരുഷന്മാരുടെ വാർഡിലൂടെയാണ് സ്ത്രീകൾക്ക് ബാത്ത്റൂമിലേക്ക് പോകേണ്ടി വരുന്നത് എന്നതിനാല് ഇതിന് അടിയന്തര പരിഹാരം കാണണമെന്നും, എച്ച്.ഐ.വി പോസിറ്റീവ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുള്ള രോഗികൾ ജനറൽ വാർഡുകളിൽ പ്രവേശിക്കുന്നത് തടയണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. അനാഥരായ രോഗികളുടെ പരിചരണത്തിനായി ആശാവർക്കർമാരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സാഹിറ ഉസാമ, സെക്രട്ടറി ഹഫ്സത്ത്, ഉമൈബ മുട്ടിൽ, മൈമൂന  കൽപ്പറ്റ ,റൈഹാനത്ത് തിനപുരം  എന്നിവർ നിവേദനം നൽകുന്നതിൽ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *