April 25, 2026

ഭാരതം നിരവധി വെല്ലുവിളികളെ നേരിടുന്നു :പി ഹരീഷ് കുമാർ

0
img_20260310_095645
By ന്യൂസ് വയനാട് ബ്യൂറോ
  • മാനന്തവാടി :ഭാരതം നിരവധി വെല്ലുവിളികളെ നേരിടുന്നതായി അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് അധ്യക്ഷനും നിവേദിത ഡയറക്ടറുമായ പി ഹരീഷ് കുമാർ.മാനന്തവാടി നഗരസഭ ഹിന്ദു ഏകതാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദേശികരുമായി നിരവധി യുദ്ധങ്ങൾ ചെയ്താണ് ഭാരതം ഇന്നത്തെ നിലയിൽ എത്തിയത്.ഇന്ന് ഭാരതത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടിരിക്കുന്നു.ജഗദ് ജനനി ആകാനുള്ള തയ്യാറെടുപ്പിലാണ് ഇന്ന് ഭാരതം.അതിന് ഭാരതീയരുടെ വ്യവസ്ഥിതി മാറിയിട്ട് കാര്യമില്ല മനസ്ഥിതിയാണ് മാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.സദാ സമാജത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരു ജനത ഇവിടെ വളർന്നുവരണം.ആ കർമ്മമാണ് രാഷ്ട്രീയ സ്വയംസേവ സംഘം ചെയ്തുവരുന്നത്.
    ഭാരതത്തിൻറെ ആത്മാവിനെ ഹൃദയത്തിൽ ഏറ്റിയവരാണ് ഓരോ സ്വയംസേവകരും.പൗരധർമ്മം വളർത്തിക്കൊണ്ടു വരാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം.അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പുകളിൽ മുഴുവൻ ആളുകളും സമ്മതിദാനം വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
    സംഘാടകസമിതി ചെയർമാൻ വി എം ശ്രീവൽസൻ അധ്യക്ഷത വഹിച്ചു. ബ്രഹ്മകുമാരീസ്ഈശ്വരീയ വിദ്യാലയം ഓർഡിനേറ്റർ സുജന ബഹൻ ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
    പ്രണവം യോഗ കേന്ദ്രം ഡയറക്ടർ പ്രവീൺ ടി രാജൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.യാദവ സമുദായത്തിന് വേണ്ടി അഡ്വക്കേറ്റ് ടി മണി,
    എൻഎസ്എസിന് വേണ്ടി ടി എ മുരളീധരൻ, എസ്എൻഡിപിക്ക് വേണ്ടി പ്രഭാകരൻ,കുറച്ചു സമുദായത്തിന് വേണ്ടി ഉണ്ണി മീൻമുട്ടി , ബാക്കുട സമുദായത്തിന് വേണ്ടികെവി അച്യുതൻ, അടിയ സമുദായത്തിന് വേണ്ടി രാജൻ എം തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ഭക്തിഗാനസുധയും കലാസന്ധ്യയും വിവിധ കലാപരിപാടികളും അരങ്ങേറി.
    .സ്വാഗതസംഘം ജനറൽ കൺവീനർ സന്തോഷ് ജി നായർ സ്വാഗതവും മനോജ് പിലാക്കാവ് നന്ദിയും രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *