വയനാടിന് അഭിമാനമായി മൂന്ന് വയസുകാരൻ; ഏറീക് ഷിജോ ജോണിന് യങ്ങസ്റ്റ് നാഷണൽ മോഡൽ അവാർഡ്
പുൽപ്പള്ളി: ദേശീയ ഫാഷൻ രംഗത്ത് വയനാടിന്റെ പെരുമ ഉയർത്തി മൂന്ന് വയസുകാരൻ ഏറീക് ഷിജോ ജോൺ. ഓൾ ഇന്ത്യ ഫാഷൻ ഫെഡറേഷൻ കൗൺസിൽ സംഘടിപ്പിച്ച ദേശീയതല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനെത്തുടർന്ന് യങ്ങസ്റ്റ് നാഷണൽ മോഡൽ അവാർഡിന് ഈ കൊച്ചു മിടുക്കൻ അർഹനായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ച വേദിയിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് പുൽപ്പള്ളി സ്വദേശിയായ ഏറീക് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.
വയനാട് മുള്ളൻകൊല്ലി മഠത്തിൽ ഷിജോ ജോൺ – ദൃശ്യ ദമ്പതികളുടെ മകനാണ് ഏറീക്. തൻവിൻ താജ് ട്രെയിനർ അൻഷാദ് അസീസ് ഇന്റർനാഷണൽ മോഡൽ മാസ്റ്ററുടെ കീഴിലാണ് പരിശീലനം നേടുന്നത്. മുംബൈ സായി പാലസ് ഗാർഡനിൽ വെച്ച് നടന്ന ചടങ്ങിൽ ഏറീക് പുരസ്കാരം ഏറ്റുവാങ്ങി. വിവിധ ഫാഷൻ ഷോ വേദികളിലും റാമ്പുകളിലും ഇതിനോടകം തന്നെ കുട്ടിത്താരമായി മാറിയ ഏറീക്, പരസ്യ മോഡലിംഗ് രംഗത്തും തന്റെ ജൈത്രയാത്ര തുടരുകയാണ്.





Leave a Reply