നഴ്സുമാരുടെ സമരം: ഐക്യദാർഢ്യവുമായി ഐ.എൻ.ടി.യു.സി
മേപ്പാടി: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് യു.എൻ.എയുടെ നേതൃത്വത്തിൽ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ കഴിഞ്ഞ നാല് ദിവസമായി തുടരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.എൻ.ടി.യു.സി യങ് വർക്കേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി രംഗത്തെത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സുരേഷ് ബാബു, യങ് വർക്കേഴ്സ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി മുത്തലിബ് പഞ്ചാര, സെക്രട്ടറിമാരായ സുഹൈൽ കെ.പി, ആഷിഖ് മൻസൂർ, മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ മാതാ, ഐ.എൻ.ടി.യു.സി ഭാരവാഹികളായ വിഷ്ണു മേപ്പാടി, വിനീഷ് വി. സി, ഷിനു ജോൺ, അക്ഷയ് മാനന്തവാടി, നന്ദൻ കൊല്ലിവയൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. തുടർന്ന് സമര നേതാക്കളായ യു.എൻ.എ യൂണിറ്റ് പ്രസിഡന്റ് എബിൻ, സെക്രട്ടറി സജിത, വൈസ് പ്രസിഡന്റ് ജിപ്സി സജിന എന്നിവരുമായി ഐ.എൻ.ടി.യു.സി നേതൃത്വം കൂടിക്കാഴ്ച്ച നടത്തി. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ആരോഗ്യ പ്രവർത്തകർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകി സമരം എത്രയും വേഗം പരിഹരിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമര പിന്തുണയുമായി മുന്നോട്ട് പോകുമെന്നും ഐ.എൻ.ടി.യു.സി നേതൃത്വം യു.എൻ.എ ഭാരവാഹികളെ അറിയിച്ചു.





Leave a Reply