April 25, 2026

വാർഷിക ദിനാഘോഷവും വനിതാദിന സംഗമവും നടത്തി

0
IMG_20260313_155625
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : വൈ എം സി എ മാനന്തവാടിയുടെ നേതൃത്വത്തിൽ പേരിയ ഐനിക്കൽ ഓക്സി ഫാം റിസോർട്ടിൽ വെച്ച്  വാർഷിക ദിനാഘോഷവും,വനിതാദിന സംഗമവും നടത്തി.

യോഗത്തിൽ, പ്രസിഡന്റ് പ്രൊ. ചാക്കോച്ചൻ വട്ടമറ്റത്തിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ: സിന്ധു സെബാസ്റ്റ്യൻ ഉദ്ഘാടന കർമ്മവും സ്ത്രീ ശാക്തീകരണം എന്നെ വിഷയത്തെ ആസ്പദമാക്കി ക്ലാസും നടത്തി.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പി വി ജോർജ്, ആശംസ അർപ്പിച്ചു.

യുദ്ധം ഒന്നിനും പരിഹാരമല്ല എന്നും, തീരാത്ത വേദനയും  ജീവന്റെ സർവ്വ നാശവുമാണ് പരിണിതഫലം എന്ന് മനസ്സിലാക്കി യുദ്ധങ്ങൾ അവസാനിപ്പിക്കുവാൻ യോഗം പ്രമേയം പാസാക്കി.

സെക്രട്ടറി എം കെ പാപ്പച്ചൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ: കുര്യൻ പി കെ, വരവ് ചെലവ്കണക്ക് അവതരിപ്പിച്ചു.

സീനിയർ സിറ്റിസൺ,പി എ മാത്യു വ രണാധികാരിയായി ഇലക്ഷൻ നടത്തി. ഭാരവാഹികളായി(പ്രസിഡൻ്റ്) പ്രോ:ചാക്കോച്ചൻ വട്ടമറ്റം, (വൈസ് പ്രസിഡന്റ് )ജോസ് കെ, ജെ, (സെക്രട്ടറി)എം കെ പാപ്പച്ചൻ, (ജോ. സെക്രട്ടറി )ബിജു പി,എം, (ട്രഷറർ) പി കെ കുര്യൻ, (മീഡിയ& കമ്മ്യൂണിക്കേഷൻ) എൽദോ ജി, (ഓഫീസ് സെക്രട്ടറി), ജോണി ജോൺ, (പരസ്പര സഹായ നിധി)  റെജി ടി ജെ, (സ്പോർട്സ്) ജോൺസൺ ജോസഫ്, (ഡയാലിസിസ് യോജന പ്രൊജക്റ്റ് കോഡിനേറ്റർ ) ജേക്കബ് കെ സി. തുടങ്ങി 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. തുടർന്ന് കലാ സന്ധ്യകളും സ്നേഹ വിരുന്നും നടന്നു. കെ വി ജോസ് സ്വാഗതവുംജോൺസൺ ജോസഫ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *