June 25, 2026

പിഎംഎംഎസ്‌വൈ പദ്ധതി: ജില്ലയിലെ പ്രഥമ ഐസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു

0
IMG_20260313_182348
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ: പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ (പിഎംഎംഎസ്‌വൈ) ഭാഗമായി ജില്ലയിലെ മത്സ്യ മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കാന്‍ കൂളിവയലില്‍ ഐസ് പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലെ 2024-25 വര്‍ഷത്തിലെ ഘടകപദ്ധതിയാണ് ജില്ലയ്ക്ക് അനുവദിച്ച ഐസ് പ്ലാന്റ് (10 ടണ്‍) യൂണിറ്റ്. ഒരു യൂണിറ്റിന് 40 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. 40 ശതമാനം ഗുണഭോക്താവിന് സബ്സിഡിയായി ലഭിക്കും.

 

മത്സ്യം, മാംസം ഉള്‍പ്പെടെ വേഗത്തില്‍ നശിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ശീതീകരിച്ച് സൂക്ഷിക്കാന്‍ കഴിയുന്നതിനാല്‍ 10 ടണ്‍ ശേഷിയുള്ള ഐസ് പ്ലാന്റ് ജില്ലയ്ക്ക് ഏറെ ഗുണം ചെയ്യും. മത്സ്യത്തിന്റെ വിളവെടുപ്പിന് ശേഷമുള്ള നഷ്ടം കുറയ്ക്കാനും മത്സ്യകര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കാനും ഐസ് പ്ലാന്റ് സ്ഥാപിച്ചതിലൂടെ സാധിക്കും.

 

പനമരം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് നിലമ്പനാട്ട് അധ്യക്ഷത വഹിച്ചു. പിഎംഎംഎസ്‌വൈ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി. ഉണ്ണിമായ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് അംഗം സി ബാലന്‍, ഉത്തര മേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ബി.കെ സുധീര്‍ കിഷന്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, വയനാട് ഡോ. എം ജോയിനി ജേക്കബ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍കുമാരി.അനാമിക മരിയ ബാബു, ഗുണഭോക്താവ് കെ.കെ അഷ്‌റഫ്, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *