June 25, 2026

റവന്യൂ വകുപ്പ് ശ്രദ്ധേയമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നു: മന്ത്രി കെ. രാജന്‍

0
IMG_20260313_230317
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: സംസ്ഥാനത്ത് റവന്യൂ വകുപ്പ് ശ്രദ്ധേയമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതായി റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. തൃശ്ശിലേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും റവന്യൂ ഓഫീസുകള്‍ സ്മാര്‍ടാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ റീ-സര്‍വേ പദ്ധതിയുടെ ഭാഗമായി 10 ലക്ഷത്തിലധികം ഭൂമിയിടങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി. റവന്യൂ ഓഫീസുകളില്‍ നിന്ന് ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കി. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരൊറ്റ കാര്‍ഡില്‍ ലഭ്യമാക്കുന്ന റവന്യൂ കാര്‍ഡ് യാഥാര്‍ഥ്യമാകുന്ന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. റവന്യൂ ഓഫിസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 673 പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തു. 400 ലധികം വില്ലേജ് ഓഫീസുകള്‍ അറ്റകുറ്റപ്പണികളിലൂടെ സ്മാര്‍ട്ടാക്കി നവീകരിച്ചു. 283 പുതിയ ഓഫിസുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

 

പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനായി. വകുപ്പുകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ സേവനങ്ങളും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു.

 

തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ചു ബാലന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.ആര്‍ ജിതിന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം വസന്ത കൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് അംഗം സി. പുഷ്പ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.കെ പുരുഷോത്തമന്‍, കുര്യാക്കോസ് മുള്ളന്‍മട, അനില്‍ വള്ളുവക്കണ്ടി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *