April 25, 2026

പോസ്‌റ്റ്‌ ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തി

0
IMG_20260313_225656
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:പാചക വാതക ക്ഷാമം പരിഹരിക്കുന്നതിന്‌ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ പോസ്‌റ്റ്‌ ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തി. മുന്നറിയിപ്പ്‌ കിട്ടിയിട്ടും പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടാത്തതിന്റെ ദുരന്തമാണ്‌ ഇപ്പോൾ ജില്ലയും നേരിടുന്നത്‌. കൽപ്പറ്റ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി കെ മൂർത്തി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്, പി ഗഗാറിൻ, ഷാജി ചെറിയാൻ, സി എം ശിവരാമൻ, പി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. കൽപ്പറ്റ മണ്ഡലം കൺവീനർ കെ സുഗതൻ സ്വാഗതവും ഡി രാജൻ നന്ദിയും പറഞ്ഞു. ബത്തേരി പോസ്റ്റ്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ കേരള കോൺഗ്രസ്‌ എം സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ ഉദ്‌ഘാടനംചെയ്തു. എം കെ ബാലൻ അധ്യക്ഷനായി. പി ആർ ജയപ്രകാശ്‌, പി കെ രാമചന്ദ്രൻ, സജി വർഗീസ്‌ എന്നിവർ സംസാരിച്ചു. ടി ജെ ചാക്കോച്ചൻ സ്വാഗതവും കെ സി യോഹന്നാൻ നന്ദിയും പറഞ്ഞു. ലിജൊ ജോണി, ടി കെ ശ്രീജൻ, ജിനേഷ്‌ പ‍ൗലോസ്‌, വി പി സുഹാസ്‌, കെ കെ പ‍ൗലോസ്‌, പി ജി സോമനാഥൻ എന്നിവർ നേതൃത്വം നൽകി.

എൽഡിഎഫ് നേതൃത്വത്തിൽ മാനന്തവാടിയിൽ സായാഹ്ന ധർണ നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വി കെ ശശിധരൻ അധ്യക്ഷനായി. എൽഡിഎഫ് മണ്ഡലം കൺവീനർ പി വി സഹദേവൻ, പി ടി ബിജു, ശോഭാ രാജൻ, നിഖിൽ പത്മനാഭൻ, കെ എം വർക്കി, എൻ യു ജോൺ, അസീസ് കൊടക്കാട് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *