May 15, 2026

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ സ്വീപ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

0
b46d19d1-a20e-4396-b593-2957299253ae
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക, തെരഞ്ഞെടുപ്പില്‍ സമ്മതിദായകരുടെ പങ്കാളിത്തം ഉറപ്പാക്കുക, വോട്ടര്‍ സാക്ഷരത വര്‍ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

സ്വീപിന്റെ ഭാഗമായി കല്‍പ്പറ്റ മുണ്ടേരി ട്രൈബല്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്വീപ് പ്രതിനിധി കെ ദിലീപ് കുമാര്‍ വോട്ടിന്റെ പ്രാധാന്യത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു. വോട്ടര്‍ അവബോധം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു.

തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി വില്ലേജ് പരിധിയിലെ കൈതവളി ഉന്നതി പ്രദേശത്ത് നാട്ടുകാരെ ഉള്‍പ്പെടുത്തി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഭൂരേഖ തഹസില്‍ദാര്‍ എന്‍ പ്രിയ നേതൃത്വം നല്‍കി. സ്വീപ് അംഗങ്ങളായ രാജേഷ് കുമാര്‍ തയ്യത്ത്, കെ. അരുണ്‍, ടി.സി അയന, പി.അനുവിന്ദ്, അശ്വിന്‍ അഖിലേഷ്, ടി.അനൂജ് എന്നിവര്‍ പങ്കെടുത്തു.

ഇന്ന് (മാര്‍ച്ച് 22) വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി പടിഞ്ഞാറത്തറ മേഖലയില്‍ ട്രെക്കിങ് സംഘടിപ്പിക്കുമെന്ന് നോഡല്‍ ഓഫീസറായ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *