November 1, 2026

കൃഷിഭൂമിയും നിക്ഷേപങ്ങളുമുണ്ട്; സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്ന ഒ.ആർ.കേളുവിന്റെ ആസ്തി വിവരങ്ങൾ ഇങ്ങനെ

0
eec21b54-00ab-4958-8b8f-4c40c1e93cdc
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഒ.ആർ.കേളുവിന്റെ മൊത്തം ആസ്തി 22.40 ലക്ഷം രൂപ. നിക്ഷേപങ്ങൾ, കാർ, സ്വർണാഭരണങ്ങൾ തുടങ്ങിയവയുൾപ്പെടെ ജംഗമ വസ്തുക്കളുടെ മൊത്തം ആസ്തിയാണ് 22.40 ലക്ഷം രൂപ. കെെവശമായി 1500 രൂപയാണുള്ളത്. നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഭാര്യയുടെ പേരിൽ 6.50 ലക്ഷം രൂപയുടെ ജംഗമ ആസ്തിയുമുണ്ട്. സ്ഥാവര ഇനത്തിൽ ആകെ 94 ലക്ഷം രൂപയുടെ സ്വത്താണു മന്ത്രി കൂടിയായ കേളുവിനുള്ളത്. ആകെ ബാധ്യത 8.34 ലക്ഷം രൂപ. മന്ത്രിയുടെ ശമ്പളം, അലവൻസ് എന്നിവയാണു വരുമാനമാർഗം. 6 സെന്റ് വിസ്തീർണമുള്ള കാർഷികേതരഭൂമിയുണ്ട്. 30 ലക്ഷം രൂപ മൂല്യമുള്ള വാണിജ്യകെട്ടിടവും സ്വന്തമാണ്.

വെങ്ങപ്പള്ളിയിലും തൃശിലേരിയിലും കൃഷിഭൂമിയുണ്ട്. നിലവിൽ ക്രിമിനൽ കേസ് ഇല്ല. ഒരു കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *