May 15, 2026

എടിഎം നിയമങ്ങളിൽ ഏപ്രില്‍ ഒന്ന് മുതല്‍ മാറ്റം; പണം പിന്‍വലിക്കല്‍, ഇടപാട് പരിധികള്‍ എന്നിവയെ ബാധിക്കും

0
template for wayanad news (3)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഏപ്രിൽ 1 മുതൽ എടിഎം പിൻവലിക്കൽ നിയമങ്ങളിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ വരുന്നു. എടിഎം ഇടപാടുകള്‍, പണം പിന്‍വലിക്കല്‍ പരിധി, സര്‍വീസ് ചാര്‍ജുകള്‍ എന്നിവയിലാണ് ബാങ്കുകള്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രധാന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. എച്ച്ഡിഎഫ്‌സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ജിയോപേമെന്റ് ബാങ്ക് എന്നിവയുള്‍പ്പടെയുള്ള ബാങ്കുകളിലാണ് എടിഎം പിന്‍വലിക്കല്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുന്നത്.

1. എച്ച്.ഡി.എഫ്.സി ബാങ്ക്

എച്ച്ഡിഎഫ്‌സി ബാങ്ക്, എടിഎമ്മുകളില്‍ നടത്തുന്ന യൂണിഫൈഡ് പേയ്‌മെന്റ് അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ ഇനി മുതല്‍ പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയില്‍ വരും. ഇടപാട് പരിധി കവിഞ്ഞാല്‍ പിന്‍വലിക്കലുകള്‍ക്ക് നിരക്കുകള്‍ ബാധകമാകും. ഓരോ ഇടപാടുകള്‍ക്കും 23രൂപയും ബാധകമായ നികുതികളും ഈടാക്കും. പണം പിന്‍വലിക്കല്‍ നിയമം ഇങ്ങനെയായിരിക്കും.

നിലവില്‍, സ്വന്തം അക്കൗണ്ട് ഉടമകള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം അഞ്ച് സൗജന്യ പിന്‍വലിക്കല്‍ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ഇതര എടിഎമ്മുകളില്‍ പ്രമുഖ ആറ് നഗരങ്ങളില്‍ പ്രതിമാസം മൂന്ന് ഇടപാടുകളും മറ്റ് സ്ഥലങ്ങളില്‍ അഞ്ച് ഇടപാടുകളുമാണ് സൗജന്യമായി അനുവദിച്ചിരിക്കുന്നത്.

2. പഞ്ചാബ് നാഷണല്‍ ബാങ്ക്

ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പ്രതിദിന പണം പിന്‍വലിക്കല്‍ പരിധിയില്‍ പി.എന്‍.ബി മാറ്റം വരുത്തിയിട്ടുണ്ട്. റുപേ എന്‍സിഎംസി പ്ലാറ്റിനം ഡൊമസ്റ്റിക് ഡെബിറ്റ് കാര്‍ഡ്, റുപേ എന്‍സിഎംസി പ്ലാറ്റിനം ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ്, റുപേ വിമന്‍ പവര്‍ പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡ്, റുപേ പിഎന്‍ബി പലാഷ് ഡെബിറ്റ് കാര്‍ഡ്- റീസൈക്കിള്‍ഡ് പിവിസി ഡെബിറ്റ് കാര്‍ഡ്, റുപേ ബിസിനസ് പ്ലാറ്റിനം എന്‍സിഎംസി ഡെബിറ്റ് കാര്‍ഡ്, മാസ്റ്റര്‍കാര്‍ഡ് പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡ്, വിസ ഗോള്‍ഡ് ഡെബിറ്റ് കാര്‍ഡ്, പിഎന്‍ബി മാസ്റ്റര്‍കാര്‍ഡ് പ്ലാറ്റിനം റൈസ് തുടങ്ങിയ പിഎന്‍ബി ഡെബിറ്റ് കാര്‍ഡ് വേരിയന്റുകളില്‍ എടിഎമ്മില്‍ നിന്ന് പ്രതിദിനം പണം പിന്‍വലിക്കാനുള്ള പരിധി 1,00,000 രൂപയില്‍ നിന്ന് 50,000 രൂപയായി കുറച്ചിട്ടുണ്ട്.

റുപേ സെലക്ട് ഡെബിറ്റ് കാര്‍ഡ്, പിഎന്‍ബി റുപേ സെലക്ട് നിയോ, പിഎന്‍ബി റുപേ സെലക്ട് എക്‌സല്‍, വിസ സിഗ്‌നേച്ചര്‍ ഡെബിറ്റ് കാര്‍ഡ്, മാസ്റ്റര്‍കാര്‍ഡ് ബിസിനസ് ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ കാര്‍ഡുകള്‍ക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് എടിഎം പണം പിന്‍വലിക്കല്‍ പരിധി 1,50,000 രൂപയില്‍ നിന്ന് 75,000 രൂപയായി കുറച്ചു.

3. ജിയോ പേയ്മെന്റ് ബാങ്ക്

പണം പിന്‍വലിക്കാന്‍ പുതിയ ക്യു.ആര്‍ കോഡ് സംവിധാനം ജിയോ അവതരിപ്പിച്ചു. ബാങ്കിങ് കറസ്പോണ്ടന്റുകള്‍ വഴി യുപിഐ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാം. ഡിജിറ്റല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോള്‍ സൗജന്യ പരിധി നിശ്ചയിക്കുന്നത് നഗരങ്ങളെ അടിസ്ഥാനമാക്കിയാണ്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു ഇവിടെ 3 സൗജന്യ ഇടപാടുകള്‍ മാത്രമേ ലഭിക്കൂ. കേരളത്തിലെ നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളില്‍ 5 സൗജന്യ ഇടപാടുകള്‍ വരെ ലഭിക്കും. പല ബാങ്കുകളും അവരുടെ ഡെബിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജും ഏപ്രില്‍ 1 മുതല്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. സാധാരണയായി 150 രൂപ മുതല്‍ 500 രൂപ വരെയാണിത്. പ്രീമിയം കാര്‍ഡുകള്‍ക്ക് ചാര്‍ജ് വീണ്ടും കൂടും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *