കൽപ്പറ്റയിൽ എൻ.ഹംസ എസ്ഡിപിഐ സ്ഥാനാർഥി
കൽപ്പറ്റ : നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർഥിയായി എൻ. ഹംസയെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പ്രഖ്യാപിച്ചു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ജില്ലയിലെ സാമൂഹിക-രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമാണ് എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റായ എൻ. ഹംസ. വിവിധ ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും അവകാശ സംരക്ഷണ സമരങ്ങളിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് ഇദ്ദേഹം. പാർട്ടിയുടെ രൂപീകരണകാലം മുതൽ ജില്ലാ-മണ്ഡലം തലങ്ങളിൽ വിവിധ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു വരുന്നു.
രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം ദുരന്തനിവാരണ രംഗത്തും ഇദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. 2018-ലെ പ്രളയസമയത്തും പുത്തുമലയിലെ പ്രകൃതിക്ഷോഭ വേളയിലും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുന്നിട്ടിറങ്ങി. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുഖത്തും സജീവമായി സേവനമനുഷ്ഠിച്ചു. നിലവിൽ, ദുരന്തബാധിതരായ മുണ്ടക്കൈ നിവാസികളുടെ പുനരധിവാസത്തിന് വേണ്ടിയുള്ള സമരങ്ങൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരികയാണ്.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും വികസനപരമായ വിഷയങ്ങളും മുൻനിർത്തിയാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ശക്തമായ സംഘടനാ സജ്ജീകരണങ്ങളോടെ കൽപ്പറ്റ മണ്ഡലത്തിൽ മികച്ച വിജയം കൈവരിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എസ്ഡിപിഐ നേതൃത്വം.





Leave a Reply