June 5, 2026

വെള്ളമുണ്ട പഞ്ചായത്തിൽ യു.ഡി.എഫ് ബൂത്ത് കമ്മിറ്റികൾക്ക് തുടക്കമായി

0
IMG_20260323_120047
By ന്യൂസ് വയനാട് ബ്യൂറോ

 

 

വെള്ളമുണ്ട:  വെള്ളമുണ്ട പഞ്ചായത്തിലെ 37 ബൂത്തുകളിലും തിരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി 173-ാം നമ്പർ വാരാമ്പറ്റ ബൂത്ത് യു.ഡി.എഫ് കമ്മിറ്റി രൂപീകരിച്ചു. ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് പി. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ. മോയി പ്രചരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ടി.കെ. മമ്മൂട്ടി, കെ.സി. സുധാകരൻ, പി.ഒ. നാസർ, ശ്രീജിത്ത് ബി.കെ, സി.കെ. സുബൈർ, സിറാജ് കമ്പ, സി.കെ. നാസർ, കെ.പി. ബാബു, എ.സി. ജിൻഷാദ് തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. ബൂത്ത് ഭാരവാഹികളായി പി.ഒ. നാസറിനെ ചെയർമാനായും ശ്രീജിത്തിനെ കൺവീനറായും സിറാജ് കമ്പയെ ട്രഷററായും തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *